Add to Book Shelf
Flag as Inappropriate
Email this Book

Why can’t you speak English? നിങ്ങൾക്ക് എന്ത്കൊണ്ട് ഇങ്ഗ്ളിഷ് സംസാരിച്ചുകൂടാ? : മലയാളം സംസാരിക്കുന്നവർക്കായുള്ള ഇങ്ഗ്ളിഷ് പഠന ഡിജിറ്റൽ പുസ്തകം: Learn English through Malayalam

By DEV, Ashwina, C

Click here to view

Book Id: WPLBN0100003014
Format Type: PDF eBook:
File Size: 12.18 MB
Reproduction Date: 5/13/2018

Title: Why can’t you speak English? നിങ്ങൾക്ക് എന്ത്കൊണ്ട് ഇങ്ഗ്ളിഷ് സംസാരിച്ചുകൂടാ? : മലയാളം സംസാരിക്കുന്നവർക്കായുള്ള ഇങ്ഗ്ളിഷ് പഠന ഡിജിറ്റൽ പുസ്തകം: Learn English through Malayalam  
Author: DEV, Ashwina, C
Volume:
Language: Malayalam
Subject: Non Fiction, Education, Study English
Collections: Authors Community, Education
Historic
Publication Date:
2018
Publisher: DEVERKOVIL Inc., Aaradhana, DEVERKOVIL 673508 India
Member Page: VED from VICTORIA INSTITUTIONS

Citation

APA MLA Chicago

From Victoria Institutions, Deepa De, B. V. (2018). Why can’t you speak English? നിങ്ങൾക്ക് എന്ത്കൊണ്ട് ഇങ്ഗ്ളിഷ് സംസാരിച്ചുകൂടാ? : മലയാളം സംസാരിക്കുന്നവർക്കായുള്ള ഇങ്ഗ്ളിഷ് പഠന ഡിജിറ്റൽ പുസ്തകം. Retrieved from http://gutenberg.us/


Description
Learn English through Malayalam

Summary
This book can be opened in a computer as well as in Mobile devices

Excerpt
എങ്ങിനെയാണ് ഇങ്ഗ്ളിഷ് പഠിക്കേണ്ടത് ഉച്ചാരണവും അക്ഷരവിന്യാസ രീതിയും: ഇങ്ഗ്ളിഷ് എന്നുള്ളത് ഇങ്ഗ്ളണ്ടിന്റെ പൈതൃകമായ ഭാഷയാണ്. ഇന്ന് പലനാട്ടുകാരും അവർക്ക് ഇഷ്ടമുള്ളരീതിയിൽ ഇങ്ഗ്ളിഷ് സംസാരിക്കുകയും വാക്കുകൾ ഉച്ചരിക്കുകയും എഴുതുകയും, പദങ്ങളിൽ അവർക്ക് തോന്നുന്നത് പോലെ ലിപികൾ ഉപയോഗിക്കുന്നുമുണ്ട്. അങ്ങിനെ നിലവാരത്തകർച്ച ഉള്ള പലതരം ഇങ്ഗ്ളിഷുകളുടെ പേരുകളിൽ ഏതാനും പേരുകൾ ഇവയാണ്. ചൈനീസ് ഇങ്ഗ്ളിഷ്, ഇന്ത്യൻ ഇങ്ഗ്ളിഷ്, അമേരിക്കൻ ഇങ്ഗ്ളിഷ്, തുടങ്ങിയവ. ഈ വക ഇങ്ഗ്ളിഷുകൾ കാലക്രമേണെ പലതരം നിലവാരത്തകർച്ചകളിലേക്കും നീങ്ങും. അതിനാൽത്തന്നെ ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് പഠിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി pristine-ENGLISH അഥവാ കലർപ്പ് വന്നിട്ടില്ലാത്ത കാലത്തിലെ ഇങ്ഗ്ളണ്ടിലെ ഇങ്ഗ്ളിഷ് തന്നെ പഠിക്കേണം. pristine-ENGLISH എന്നുള്ളത് അതിഗംഭീരമായ ഒരു ആശയ വിനിമയ സോഫ്ട്വേറാണ്. ഇതിനെ എടുത്ത് തോന്നിയത് പോലെ വലിച്ചും നീട്ടിയും കളങ്കപ്പെടുത്താൻ യഥാർത്ഥത്തിൽ ആർക്കും അവകാശം ഉണ്ട് എന്ന് തോന്നുന്നില്ല. ഈ ഗ്രന്ഥത്തിൽ വാക്കുകളുടെ Spelling ആയി ഉപയോഗിച്ചിട്ടുള്ളത് Englander-English അഥവാ British-English ആണ്. പഠനം – ഈ ഗ്രന്ഥത്തിൽ അങ്ങിങ്ങായി ഇങ്ഗ്ളിഷ് Nursey Rhymeകൾ നൽകിയിട്ടുണ്ട്. അവ പഠനത്തിനിടയിൽ വരുന്ന ദിക്കിലെല്ലാം ഒന്ന് കേട്ടും പാടിയും, മുന്നോട്ട് നീങ്ങുക. ഇവ പഴയ കാല കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളണ്ടിന്റെ പൈതൃകത്തിലെ അമൂല്യ നിധികളിൽ പെട്ട കാര്യങ്ങളാണ്. ഈ ഗ്രന്ഥത്തിൽ ഇങ്ഗ്ളിഷിലെ അനവധി വാക്കുകൾ കാണാവുന്നതാണ്. വാക്യങ്ങളും കാണാവുന്നതാണ്. അവയെല്ലാത്തിന്റെയും ശബ്ദരേഖ (audio) കേട്ട്കേട്ട് തന്നെ മുന്നോട്ട് പഠനം കൊണ്ട് പോകണം. ഏതാനും സംഭാഷണങ്ങൾ, ഏതാനും പ്രസംഗങ്ങൾ, അവവധി വാക്യങ്ങൾ എന്നിവയെല്ലാം ഈ ഗ്രന്ഥത്തിൽ ഉണ്ട്. അവ ഓരോന്നായി കേട്ടും പറഞ്ഞും പഠിക്കുക. എന്നാൽ, ഇങ്ഗ്ളിഷ് വാക്യ രചന, യാതോരു വ്യാകരണ നിയമങ്ങളും പഠിപ്പിക്കാതെതന്നെ, വാക്കുകളുടെ ഒരു പട്ടിക ക്രമപ്പെടുത്തി, പഠിച്ചെടുക്കാൻ സൌകര്യപ്പെടുത്തുന്ന ഒരു പദ്ധതി ഈ ഗ്രന്ഥത്തിൽ ഉണ്ട്. മനസ്സിലാക്കിയെടുക്കാൻ വളരെ എളുപ്പമായ ഒരു പദ്ധതിയാണ് ഇത്. ഈ പദ്ധതിയിലൂടെ ഓരോ പേജും കേട്ടും ആവർത്തിച്ചും മുന്നോട്ട് നീങ്ങുക. ഈ ഗ്രന്ഥത്തിന്റെ ഏറ്റവും ഒടുവിലായി MULTIPLICATION TABLES അഥവാ ഗുണനപ്പട്ടിക നൽകിയിട്ടുണ്ട്. ഇങ്ഗ്ളിഷിൽ ഇത് ചൊല്ലേണ്ടത് ഒരു പ്രത്യേക രീതിയിലാണ്. ഇനിയും പലതും പഠിപ്പിക്കാനുണ്ട്. അവ ഈ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിൽ (Vol 2) വരുന്നതായിരിക്കും. അത് മറ്റൊരു ഡിജിറ്റൽ ബുക്കാണ്. ഈ ഇങ്ഗ്ളിഷ് പഠനം കൊണ്ട് ഉദ്ദേശിക്കുന്നത് വെറും Spoken-English അല്ല. മറിച്ച്, 1947വരെ ലോകത്തിൽ ഒരു അത്ഭുത ദ്വീപായി നിലനിന്നിരുന്ന കലർപ്പ് പുരണ്ടിട്ടില്ലാത്ത ഇങ്ഗ്ളണ്ടിന്റെ ഭാഷാ സംസ്ക്കാരം ഉൾക്കൊള്ളുന്ന മാന്യവും, അതീവ മൃദുലവുമായ ഇങ്ഗ്ളിഷ് ഭാഷ പ്രചരിപ്പിക്കുക എന്നതാണ് ഈ പഠന പദ്ധതിയുടെ വിശാലമായ ലക്ഷ്യം. കാരണം, യാതോരു ഉച്ചനീചത്വ ഫ്യൂഡൽ ജന്മി-കുടിയാൻ കോഡുകളും ഇല്ലാതെ സാധാരണ ജനങ്ങൾക്ക് ആശയവിനിമയം ചെയ്യാനും, ഏറ്റവും ഉയർന്ന മാനസികവും വ്യക്തിത്വപരവും ആയ നിലവാരം നൽകുന്ന ഭാഷാ അന്തരീക്ഷമാണ് അത്.

 
 



Copyright © World Library Foundation. All rights reserved. eBooks from Project Gutenberg are sponsored by the World Library Foundation,
a 501c(4) Member's Support Non-Profit Organization, and is NOT affiliated with any governmental agency or department.